നാഗ്ജി ഫൈനല്‍ ഇന്ന്; അത്‌ലറ്റിക്കോ പരാനെയ്‌സും നിപ്രോ പെട്രോവ്‌സ്‌കും ഏറ്റുമുട്ടും

കിരീടം സ്വന്തമാക്കാനുറച്ച് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഫുട്‌ബോളിലെ ലാറ്റിനമേരിക്ക യൂറോപ്പ് പോരാട്ടത്തിനാവും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം സാക്ഷിയാവുക.

Football00
കോഴിക്കോട്: നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ ഇന്ന് ബ്രസീല് ക്ലബ്ബ് ആയ അത്‌ലറ്റിക്കോ പരാനെയ്‌സും ഉക്രയ്‌നില്‍ നിന്നുള്ള നിപ്രോ പെട്രോവ്‌സ്‌കും ഏറ്റുമുട്ടും. വൈകിട്ട് ഏഴിനു കോഴിക്കോട് കോറ്പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

എട്ടു വിദേശ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ കലാശ പോരാട്ടത്തിലേക്ക് ലാറ്റിനമേരിക്കന്‍ ശൈലിയുമായെത്തിയ ബ്രസീല് ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെയ്‌സും യൂറോപ്പ്യന് ഫുട്‌ബോളിന്റെ വക്താക്കളായ ഉക്രയിന് ക്ലബ്ബ് നിപ്രോ പെട്രോവ്‌സ്‌കുമാണ് യോഗ്യത നേടിയത്.
ടൂര്‍ണ്ണമെന്റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വെച്ച ഉക്രയ്ന്‍ ക്ലബ്ബ്, ഗോളൊന്നും വഴങ്ങാതെയാണ് കലാശ പോരാട്ടത്തിലേക്കുള്ള യോഗ്യത നേടിയത്.

ശക്തമായ പ്രതിരോധ നിരയുമായെത്തുന്ന നിപ്രോ ടീം, ബ്രസീല് ക്ലബ്ബിനു മികച്ച വെല്ലുവിളിയായിരിക്കും. മറുവശത്ത് ഉദ്ഘാടന മത്സരത്തില്‍ തന്നെ പ്രീമിയര്‍ ലീഗിന്റെ കരുത്തുമായെത്തിയ, വാറ്റ്‌ഫെഡ് എഫ്‌സിയെ പരാജയപ്പെടുത്തി കലാശപോരാട്ടത്തിലേക്ക് കുതിപ്പു തുടങ്ങിയ അത്‌ലറ്റിക്കോ പരാനെയ്‌സ്, ടൂര്ണ്ണമെന്റ്‌റിലിതു വരെ തോല്‍വി അറിഞ്ഞിട്ടില്ല.

കിരീടം സ്വന്തമാക്കാനുറച്ച് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഫുട്‌ബോളിലെ ലാറ്റിനമേരിക്ക യൂറോപ്പ് പോരാട്ടത്തിനാവും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം സാക്ഷിയാവുക. ഇരുപത്തിയൊന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം കോഴിക്കോടിന്റെ മണ്ണില്‍ തിരിച്ചെത്തിയ നാഗ്ജി ഇന്റര്‍ നാഷണല്‍ ക്ലബ്ബ് ഫുട്‌ബോളിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

You must be logged in to post a comment Login