നാടന്‍ സ്രാവുകറി

15078920_1080226195428467_6088655830949972255_n

1. വാലന്‍ സ്രാവ് അര കിലോ

2. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍

3. മുളകുപൊടി രണ്ട് ടേബിള്‍സ്പൂണ്‍

4. പച്ചമുളക് (നീളത്തില്‍ മുറിച്ചത്) നാലെണ്ണം

5. ഇഞ്ചി (ചെറുതായരിഞ്ഞത്) ചെറിയ കഷണം

6. പച്ചമാങ്ങ (കഷണങ്ങളാക്കിയത്) ഒന്ന്

(മാങ്ങ ഇല്ലെങ്കില്‍ ആവശ്യത്തിന് പുളി പിഴിഞ്ഞു ഒഴിച്ചാല്‍ മതി)

7. തക്കാളി നീളത്തിലരിഞ്ഞത് ഒന്ന്

8. തേങ്ങ ചിരവിയത് ഒന്നര മുറി

9. ചുവന്നുള്ളി മൂന്ന് ചുള

10. കറിവേപ്പില മൂന്ന് തണ്ട്

11. വെളിച്ചെണ്ണ ഒന്നര ടേബിള്‍സ്പൂണ്‍

12. കടുക് അര ടീസ്പൂണ്‍

13. ഉലുവ അര ടീസ്പൂണ്‍

14. ചുവന്നുള്ളി ചെറുതായരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍

15. ഉലുവപ്പൊടി അര ടീസ്പൂണ്‍

16. ജീരകപ്പൊടി അര ടീസ്പൂണ്‍

സ്രാവ് ചട്ടിയിലിട്ട് അല്പം കല്ലുപ്പും വിനാഗിരിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം പലതവണ കഴുകണം. ചെറിയ പതയും മണവും മാറുന്നത്ര കഴുകണം. എന്നാല്‍ കറി കൂടുതല്‍ സ്വാദുണ്ടാകും.

വൃത്തിയാക്കിയെടുത്ത സ്രാവുകഷണങ്ങള്‍ മണ്‍ചട്ടിയില്‍ ഇട്ട് പച്ചമുളക്, ഇഞ്ചി, മാങ്ങാകഷണങ്ങള്‍, തക്കാളി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കിവെക്കണം. തേങ്ങ മഞ്ഞള്‍ പൊടി ചേര്‍ത്ത് നല്ല മയത്തിലരച്ചെടുത്ത് ചുവന്നുള്ളി ചേര്‍ത്ത് ചതച്ചെടുക്കണം. (തേങ്ങ അമ്മിയില്‍ നന്നായരച്ചെടുത്താല്‍ കറി കൂടുതല്‍ നന്നായിരിക്കും). സ്രാവും മറ്റും കുറച്ചുവെള്ളം ചേര്‍ത്തിളക്കി അടുപ്പില്‍ വെക്കണം. തിളച്ച് കഷണങ്ങള്‍ വെന്താല്‍ തേങ്ങ അരച്ചത് കുറച്ചുവെള്ളത്തില്‍ കലക്കി ഒഴിക്കണം. എല്ലാംകൂടി ഇളക്കി ഗ്രേവിയുടെ അയവു പാകമാകുന്നത്ര വെള്ളമൊഴിച്ചു കൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. തിളച്ച് കുറുകാന്‍ തുടങ്ങുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കിവെക്കാം.

വെളിച്ചെണ്ണയില്‍ കടുക്, ഉലുവ, ചുവന്നുള്ളി എന്നിവ മൂപ്പിച്ച് കറിയിലേക്കൊഴിക്കണം. അരക്കാല്‍സ്പൂണ്‍ വീതം ഉലുവാപ്പൊടിയും ജീരകപ്പൊടിയും മുകളില്‍ വിതറി ചട്ടി ഒന്നു ചുഴറ്റി വെക്കാം.

You must be logged in to post a comment Login