നാട്ടുമൊഴികളിലെ റൗഡികള്‍


കിടങ്ങന്നൂര്‍ പ്രസാദ്

ചരിത്രമെന്നത് റൗഡികളെയും ഗുകളെയും വാഴ്ത്തുന്ന ഗ്രന്ഥമെന്നാണ്ആംസ്റ്റര്‍നാക്ക് എന്ന പോളീഷ് ചിന്തകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദിമ ഗുകളാണ് പിന്നീട് രാജാക്കന്മാരായി മാറിയത്. നാട്ടുപഴമകളില്‍ അതിന് മികച്ച ഉദാഹരണങ്ങള്‍ കെത്താന്‍ കഴിയും. വീരശൂരത്വം അത്തരക്കാര്‍ക്ക് ഏറെ ആരാധകരെ നേടികൊടുത്തുകൊിരുന്നു.മലയാള സിനിമകൡലും ഗുാക്കഥകള്‍ക്ക് ഏറെ വേരോടി നിലപാടു തറ വാഴാന്‍ കഴിഞ്ഞിട്ടുല്ലോ. വയനാടന്‍ തമ്പാന്‍, ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണി തുടങ്ങി ആ ലിസ്റ്റ് നീുപോകുന്നു്. ഇവരൊക്കെ ജീവിച്ചിരുന്നു കാലഘട്ടം കൂടി ഇവരുടെ ജീവിതകഥയ്ക്ക് വെള്ളവും വളവും നല്‍കിയിട്ടു് എന്നത് മറന്നുകൂടാ. അവരുടെ അത്തരം വീരഗാഥകളിലേക്ക് ഇറങ്ങിചെല്ലുക രസകരമാണ്. കടുക്കനാശാന്‍പന്തളം മന്നനെ ഏറെക്കാലം വിറപ്പിച്ച പെരും കൊള്ളക്കാരനായിരുന്നു കടുക്കനാശാന്‍. മാന്ത്രിക വിദ്യയും കളരിയും നിലനിന്നിരുന്ന അക്കാലത്ത് കടുക്കനെ തൊടാന്‍ ആര്‍ക്കും ധൈര്യമുായിരുന്നില്ല. അത്രയ്ക്കു വിദഗ്ധനായിരുന്നു പന്തളം ദേശത്തിന്റെ തെക്കേ അതിരില്‍ ജീവിച്ചിരുന്ന ആ ഭീകരന്‍. ഒരു രാത്രിയില്‍ കിഴക്കന്‍ മലകളില്‍ നിന്നും മലഞ്ചരക്കുകള്‍ ശേഖരിച്ചു വന്ന കാളവികള്‍ കടുക്കനാശാനും സംഘവും കൊള്ളയടിച്ചു. കിടങ്ങന്‍ എന്ന വര്‍ത്തകപ്രമാണിക്കായി ചരക്കുകൊുവന്ന കാളവിയായിരുന്നു അത്. സാധനങ്ങള്‍ മോഷ്ടിച്ച ശേഷം വിക്കാരന്‍ ഉള്‍പ്പെടെ പത്തുപതിനഞ്ചു കാളവികളെ കൊള്ളക്കാന്‍ അച്ചന്‍ കോവിലാറ്റിലേക്കു തള്ളിയിട്ടു. കിടങ്ങന്‍ എന്ന വ്യാപാരിക്ക് അത് വലിയനഷ്ടമാണ് വരുത്തിവെച്ചത്. ആറ്റില്‍ വീണ വിക്കാര്‍ സംഭവം കിടങ്ങനോട് പറഞ്ഞു. കിടങ്ങന്റെ മകന്‍ ആദിമ മലനാട്ടിലെ ഇരുപത്തിയൊന്ന് ആതിമാരില്‍ പ്രശസ്തനായിരുന്ന കിടങ്ങന്നൂര്‍ ആതിയായിരുന്നു. വിവരമറിഞ്ഞ് കിടങ്ങന്നൂര്‍ ആതിയും മച്ചുനനും കൂടി കടുക്കനാശാന്റെ കോട്ട പട്ടാപകല്‍ വളഞ്ഞ് ആശാനെയും സംഘത്തെയും ബന്ധികളാക്കി പൊതുജനങ്ങള്‍ സാക്ഷിനില്‍ക്കെ ഓരോരുത്തരുടെയും കഴുത്തുകള്‍ വെട്ടി അച്ചന്‍കോവിലാറ്റിലേക്കു തള്ളി. ദേശം കൊള്ളയടിച്ചു സൂക്ഷിച്ചിരുന്ന മോഷണമുതലുകള്‍ രാജാവിന്റെ മുന്‍പില്‍ എത്തിച്ച ശേഷം കടുക്കനാശാന്റെ മുങ്ങത്തും കോട്ടയ്ക്കും തീയിട്ട് നശിപ്പിച്ചുവത്രെ കിടങ്ങന്നൂര്‍ ആതി. നാട്ടുപഴമകൡ കണ്ണും ചുവപ്പിച്ച് തലയിലൊരു കെട്ടും കെട്ടി അരയിലെ കത്തിയുറയില്‍ പിച്ചാത്തിയും തിരുകി കടുക്കനാശാന്‍ മരണത്തെയും ജയിച്ച് നിറഞ്ഞു നില്‍ക്കുന്നു് വിഭ്രാത്മകമായി. ചന്ദ്രോത്ത് പിള്ളപത്തെഴുപത് വര്‍ഷം മുമ്പ് റാന്നിയ്ക്കടുത്ത അയിരൂര്‍ ദേശത്ത് ജീവിച്ചിരുന്ന ഭീകരനായിരുന്നു ചന്ദ്രോത്ത്പിള്ള. മോഷണവും പിടിച്ചുപറിയുമായിരുന്നു പ്രധാന തൊഴില്‍. വഞ്ചിയില്‍ പമ്പാനദിയിലൂടെ പകല്‍സമയങ്ങളില്‍ പിള്ളയും സംഘവും കറങ്ങി നടക്കുക പതിവായിരുന്നു. പകല്‍ നേരത്തെ യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നിയാല്‍ ഏറ്റവും അടുത്തുകാണുന്ന തെങ്ങിന്‍ തോപ്പില്‍ ശിങ്കിടികള്‍ കയറി കരിക്കുകള്‍ ഇടും.

ചന്ദ്രോത്ത് പിള്ളയുടെ ഇഷ്ടഭക്ഷണമായിരുന്നു കരിക്ക്. രാത്രികാലത്തായിരുന്നു സംഘത്തിന്റെ മോഷണം. ഒരിക്കല്‍ ചെറുകോല്‍പ്പുഴ നദിയിലൂടെ ഇഴഞ്ഞുനീങ്ങിയ ഒരു വഞ്ചി സംഘം ആക്രമിച്ചു. അതിലുായിരുന്ന ഏറ്റവും സുന്ദരിയായപെണ്‍കുട്ടിയെ പിള്ളയുടെ മുന്‍പില്‍ ഹാജരാക്കി. മദ്യവും പെണ്ണുമായിരുന്നു ചന്ദ്രോത്തിന്റെ വിനോദം. വയനാടന്‍ മഞ്ഞള്‍ നിറമുായിരുന്ന കിളുന്നു പെണ്ണിന്റെ സൗന്ദര്യം ചന്ദ്രോത്ത് പിള്ളയെ ഭ്രാന്തനാക്കി. ആയാള്‍ സ്വയം നഗ്നനായി അവളെ കയറിപ്പിടിച്ചു. കിടപ്പുമുറിയില്‍ പിടിവലിയായി. പെണ്ണ് കാലുപിടിച്ചിട്ടും പിള്ള പിന്‍മാറിയില്ല. അവസാനം അവള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പിച്ചാത്തിയെടുത്ത് ഒറ്റവീശല്‍. ചന്ദ്രോത്തിന്റെ ലിംഗം മുറിഞ്ഞുതാഴെ വീണു. കട്ടിലിലും തറയിലും ചോരപ്പൂക്കള്‍ വിരിഞ്ഞു. ആ പഴുതില്‍ പെണ്ണ് രക്ഷപ്പെട്ടു. പഴയകാലത്ത് പെണ്ണിനാല്‍ ലിംഗം ഛേദിക്കപ്പെട്ട ആദ്യ ദിവ്യപുരുഷനായിരിക്കാം ചന്ദ്രോത്ത് പിള്ള. അതിനുശേഷം ‘മുറിയന്‍ പിള്ള ‘എന്ന പേരില്‍ ദേശപ്പഴമകളില്‍ അദ്ദേഹം പേരെടുത്തു. വയലിലെ പണി കഴിഞ്ഞെത്തിയ സ്ത്രീയെ ഇരുളില്‍ പതുങ്ങിയിരുന്ന് പൂടക്കം പിടിച്ചപ്പോള്‍ ആ കൊയ്ത്തുകാരി കുതറി മാറി അരിവാളു കൊ് ചന്ദ്രോത്ത് പിള്ളയുടെ കഴുത്തു വെട്ടി.അതായിരുന്നു അന്ത്യം. കല്ലിന്‍മേല്‍ കുഞ്ഞിപ്പക്കികൊല്ലത്തിനടുത്തുള്ള അഞ്ചലില്‍ പഴയകാലത്ത് ജീവിച്ചിരുന്ന ക്രൂരനായിരുന്ന റൗഡിത്താനായിരുന്നു ‘കല്ലിന്‍മേല്‍ കുഞ്ഞിപ്പക്കി.’ അനവധിശിങ്കിടികള്‍ പക്കിക്കുായിരുന്നുവത്രെ. നാനാ ജാതിമതസ്ഥരായ അന്‍പത്തിയൊന്നു മിടുമിടുക്കന്‍മാരായിരുന്ന അഭ്യാസികളായിരുന്നു ശിങ്കിടികള്‍. സമാന്തരഭരണകൂടം സൃഷ്ടിച്ച കൊള്ളക്കാരനായിരുന്നല്ലോ പക്കി. രാത്രികാലങ്ങളിലും പകല്‍ സമയങ്ങളിലും കൊട്ടാരക്കര കഴിഞ്ഞ് കൊല്ലത്തേക്ക് പോകാന്‍ മനുഷ്യര്‍ ഭയന്ന കാലം. നാലുംകൂടിയ റോഡിനു നടുവില്‍ വലിയൊരു തൂശനില ഇവര്‍ വെക്കും. അതിനു നടുവില്‍ ചിരട്ട കമിഴ്ത്തും. എന്നിട്ട് റോഡരികില്‍ പലയിടങ്ങളിലായി പക്കിയുടെ ശിങ്കിടികള്‍ നിലയുറപ്പിക്കും. വഴിപോക്കരായ ആരെങ്കിലും ഇത്ക് എന്താണെന്ന് ചോദിച്ചാല്‍ അടി ഉറപ്പാണ്. പിറ്റേദിവസം അയാളുടെ ശവം വനത്തില്‍ തപ്പിയാല്‍ മതി. അതിനെ ആരെങ്കിലും ചോദ്യം ചെയ്താലും ഫലം മറ്റൊന്നാവില്ല. വര്‍ഷങ്ങളായി കൊളളയും വിനോദവുമായി കുഞ്ഞിപ്പക്കി ദേശം വാണുകൊിരിക്കെ അതുവഴി പോയ കാളവിയില്‍ പോയ യാത്രക്കാരെ പക്കിയുടെ സംഘക്കാര്‍ ആക്രമിച്ചു. വിയില്‍ ഉറങ്ങികിടന്ന ആളെ സംഘത്തിലുള്ള ആരോ വലിച്ചു താഴെയിട്ടു. പിന്നെ പൊരിഞ്ഞ പോരാട്ടമാണ് അവിടെ നടന്നത്. ചുരികയാല്‍ മുറിഞ്ഞുവീണ തലകള്‍ ക് കല്ലിന്‍മേല്‍ കുഞ്ഞിപ്പക്കി എന്ന സംഘത്തലവന്‍ പാഞ്ഞെത്തി. സംഭവം എന്താണെന്നറിയുന്നതിനു മുമ്പ് പക്കിയുടേയും തലയറ്റു വീണു. വീരപോരാളിയായിരുന്ന ശാസ്താംകോട്ട ആതിയായിരുന്നു കാളവിയില്‍ അതുവഴി വന്നത്. ഏറെക്കാലം നാലുംകൂടിയ കവല ‘അറുകൊലമുക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. റൗഡി കണാരന്‍ഇനിയൊരു കഥ പറഞ്ഞു കേട്ടത് കിഴക്ക് വടശ്ശേരിക്കരക്കടുത്തുള്ള ഗുരുനാഥന്‍ മണ്ണിന്‍ നിന്നുമാണ്. ‘റൗഡി കണാരന്‍ ‘എന്നൊരാളായിരുന്നു പ് കാലങ്ങളില്‍ അവിടെ ജീവിച്ചിരുന്ന കൊള്ളക്കാരന്‍. ആകാശത്തേക്ക് വളര്‍ന്ന് പന്തലിച്ച അരയാല്‍ ചുവട്ടിലായിരുന്നു കണാരന്റെ ഇരിപ്പിടം. അതുവഴി പോകുന്നവരെ പിടച്ചുപറിച്ച് ജീവിച്ച കണാരന് പെണ്ണ് എന്നുപറഞ്ഞാല്‍ ലഹരിയായിരുന്നു. പരിസരവാസികളെ ദ്രോഹിച്ച് കണാരന്‍ കഴിയുന്ന ഒരു കാലത്ത് വൃശ്ചികരാത്രിയില്‍ സുന്ദരിയായ ഒരു പെണ്ണ് ഏകയായി അതുവഴി പോകുന്നതുകു.

നിലത്തിഴയുന്ന മുടി, മുല്ലപ്പൂവിന്റെ മാദകഗന്ധം. എഴുന്നേറ്റ കണാരനെഅവള്‍ പ്രണയപൂര്‍വ്വം കടാക്ഷിച്ചു. നിലാവും നിഴലും പടര്‍ന്നുകിടക്കുന്ന വഴിയിലൂടെ അവള്‍ക്കു പിന്നാലെ അയാള്‍ ആവേശത്തോടെ ചെന്നു. പട്ടാപ്പകല്‍ പോലും ഇരുട്ടു നിറഞ്ഞു കിടക്കുന്ന ഭദ്രവനത്തിലേക്കാണ് പെണ്ണുകയറിയത്. അവിടെ ഒറ്റപ്പനചുവട്ടില്‍ കരിങ്കല്ലില്‍ ആ ഭൂലോകസുന്ദരി ഇരുന്നു. മരവേരുകളില്‍ തടഞ്ഞു വീണിട്ടും എഴുന്നേറ്റ് ആര്‍ത്തിയോടെ കണാരന്‍ അവള്‍ക്കരികിലെത്തിയത്രെ. പിറ്റേന്ന് രാവിലെ കണാരന്റെ തലയോട്ടിയും എല്ലുകളും മുടിയും പനച്ചുവട്ടില്‍ കിടക്കുന്നതാണ് കത്. കാലം പഴകുന്തോറും കഥകള്‍ക്ക് വീരത്വവും അത്ഭുതങ്ങളും ഏറെചാര്‍ത്തി കിട്ടിയിരിക്കും. ദേശപ്പഴമകളില്‍ വാണവരും വീണവരും ഏറെ ഉായിട്ടുല്ലോ. ചില റൗഡികള്‍ക്ക് ചുറ്റും അപസര്‍പ്പക പരിവേഷം ഇപ്പോഴും പടന്നു പിടിച്ചിരിക്കും. രാജാക്കന്‍മാരെ വെല്ലുവിളിച്ച് മഹാരാജാക്കന്‍മാരെപോലെ വാണവര്‍ റൗഡിക്കഥകളില്‍ ചിലര്‍ ഉ്. കൊമ്പന്‍മീശയും മൂര്‍ച്ചയുള്ള കത്തിയുമായി ജനങ്ങളെ ഭയപ്പെടുത്തിയവരെപ്പോലെ തന്നെ വലിയവരുടെ സ്വത്ത് കൊള്ളയടിച്ച് പാവങ്ങള്‍ക്ക് വിതരണം നടത്തിയ മഹാമനസ്‌കരായ കായംകുളം കൊച്ചുണ്ണിയെപ്പോലുള്ളവരാലും സമ്പന്നമാണ് റൗഡിക്കഥകള്‍. ദേശ ചരിത്രം തിരുത്തിയെഴുതിയവരും ദേശംപകുത്തെടുത്തവരും ദേശത്തെ മറുനാട്ടുകാര്‍ക്ക് ഒറ്റുകൊടുത്തവരും നെഞ്ചുവിരിച്ചുനിന്ന അത്തരം ഗാഥകളെ വേര്‍തിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു. അത്തരക്കാരില്‍ ചിലര്‍ വീരന്‍മാരും ദ്രോഹികളും അമരന്‍മാരുമായി പേരും നാളും മാറ്റിയെടുത്ത് പുതു ചരിത്രങ്ങളില്‍ ഇന്ന് സിംഹാസനാരൂഢരായിട്ടു് ഇന്നത്തെ കാലഘട്ടത്തില്‍.

You must be logged in to post a comment Login