നാലായിരം വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി ആല്‍ബര്‍ട്‌സ് ഇഗ്‌നോ സെന്റര്‍ അടച്ചുപൂട്ടുന്നു

ignoകൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജിനോടനുബന്ധമായി കഴിഞ്ഞ 24 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്‌സിറ്റി ( ഇഗ്‌നോ സെന്റര്‍) അടച്ചുപൂട്ടുന്നു. 50 ഓളം വിവിധ കോഴ്‌സുകളിലായി 4000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ചേര്‍ന്നിരിക്കുന്നത്. ഇവിടെത്തെ ഇഗ്‌നോ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റ് കത്തയച്ചിരിക്കുകയാണ്. ഈ കത്തിനു മറുപടിയായി തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോളേജ് മാനേജ്‌മെന്റ് കര്‍ശന നിലപാട് തുടരുകയാണെന്നും വരുന്ന ജനുവരി ഒന്നിനു മുന്‍പായി ഇഗ്‌നോയുടെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇഗ്‌നോ റീജ്യണല്‍ സെന്റര്‍ റീജ്യണല്‍ ഡയറക്ടര്‍ എം.രാജേഷ് അറിയിച്ചു.

കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇഗ്‌നോ ഇവിടെ പ്രവര്‍ത്തിക്കുന്നതുമൂലം ബാധിക്കുന്നതായും കോളേജിനു സ്വയം ഭരണ അവകാശം ലഭിച്ചതോടെ ദൈനം ദിന പ്രവര്ത്തനങ്ങള്‍ക്കും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ജോലിഭാരം കൂടിയിരിക്കുകയാണെന്നും മാനേജര്‍ ഫാ.ആന്റണി അറക്കല്‍ പറഞ്ഞു. എന്നാല്‍ ഇഗ്‌നോയുടെ അധ്യാപകരെയും നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനെയും കോളേജിന്റെ ആവശ്യങ്ങള്‍കകായി ഉപയോഗിക്കുകയാണ്. നിലവില്‍ ഇഗ്‌നോയില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ശനിയും ഞായറും ആണ് ക്ലാസ്. ബാക്കി ദിവസങ്ങളില്‍ കോളേജ് ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ്.

വിദ്യാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയാണ് ഓട്ടോണോമസ് വിഭാഗത്തില്‍ പഠിപ്പിക്കുന്നത്.എന്നാല്‍ ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഒരുവര്‍ഷം കൊച്ചി ഇഗ്‌നോ റീജണല്‍ ഓഫീസിന്റെ കീഴില്‍ 31 സെന്ററുകളിലായി 60,000ത്തോളം വിദ്യാര്‍ത്ഥികളാണ് ചേരുന്നത്. ഇതില്‍ ഏഴും കൊച്ചി നഗരത്തിലാണ്. ഈ കേന്ദ്രത്തിനു കീഴിലായിട്ടാണ് ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, ലക്ഷദ്വീപ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളും ചേരുന്നത്.

ഇത്തവണ ബിഎ, എം.എ കോഴ്‌സുകള്‍ക്ക് 500വിദ്യാര്‍ഥികളും ബിഎസ്‌സിയ്ക്ക് 300 പേരുമാണ് ചേര്‍നിരിക്കുന്നത്. ഇതില്‍ ബിഎസ്‌സി വിദ്യര്‍ത്ഥികളുടെ പഠന സൗകര്യത്തിന് തേവര സേക്രഡ് ഹര്‍ട്ട് കോളേജിനെ സമീപിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഒരു മണിക്കൂര്‍ കോളേജ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് 10 രൂപ വീതവും സയന്‍സ് ലാബ് 15 ദിവസത്തേക്ക് ഒരുവിദ്യാര്‍ഥിയില്‍ നിന്നും 550 രൂപയുമാണ് ഈടാക്കുന്നത്.

You must be logged in to post a comment Login