നാല്‍പതു കടന്നാല്‍ മേക്കപ്പ് വേണോ?

മേക്കപ്പിന് പ്രായഭേദമില്ല. അതുകൊണ്ട് തന്നെ നാല്‍പതു വയസ് കടന്നാല്‍ മേക്കപ്പ് വേണോ വേണ്ടയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സുന്ദരിയാവാന്‍ ആഗ്രഹിക്കാത്ത ആരാണുണ്ടാകുക? അതിനുളളതാണ് മേക്കപ്പ്. എന്നാല്‍ മേക്കപ്പ് ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇരുപതുകാരി ചെയ്യുന്ന മേക്കപ്പല്ല നാല്‍പതുകാരി ചെയ്യേണ്ടത്. നാല്‍പതു കടന്നാല്‍ പിന്നെ മേക്കപ്പ് ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക.
beauty_20tips_20for_20older_20women
അമിതമേക്കപ്പ് അരോചകമായിരിക്കും. ഇത്തരക്കാര്‍ ഫൗണ്ടേഷന്‍, ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യകം ശ്രദ്ധ വേണം. ഇളം നിറത്തിലുള്ള, അധികം എടുത്തു കാണിക്കാത്ത തരം മേക്കപ്പ് തിരഞ്ഞെടുക്കണം. തിളക്കമുള്ള മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കരുത്. മസ്‌കാര ഉപയോഗിച്ച് കണ്ണു ഭംഗിയാക്കുമ്പോള്‍ താഴെയുള്ള കണ്‍പീലികളില്‍ ഇടരുത്.

ഇത് കണ്ണിനടിയിലെ വീക്കം പുറത്തു കാണിക്കും. കണ്ണില്‍ മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് കണ്ണിനു മുകളില്‍ ഐസ് കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചുളിവുകള്‍ കുറച്ചു കാണിക്കാന്‍ സഹായിക്കും.

You must be logged in to post a comment Login