നാല്‍പ്പത്തഞ്ചു വയസു കഴിഞ്ഞ സ്ത്രീകള്‍ സൂക്ഷിക്കുക

നാല്‍പ്പത് വയസു പിന്നിട്ട സ്ത്രീകളില്‍ മുട്ടുതേയ്മാനത്തിനുള്ള സാധ്യത കൂടുതലാണ് . നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍െ്രെതറ്റിസ് ആന്‍ഡ് മസ്കുലോസ്‌കെലിറ്റല്‍ ആന്‍ഡ് സ്കിന്‍ ഡിസീസ് നടത്തിയ പഠനത്തിലാണ് നാല്‍പ്പത്തഞ്ച് പിന്നിട്ട സ്ത്രീകളില്‍ രോഗങ്ങള്‍ കൂട്ടത്തോടെ പിടികൂടുന്നതായി കണ്ടെത്തിയത് .അടുത്തിടെ പുറത്തിറങ്ങിയ ജേര്‍ണല്‍ ഓഫ് ബോണ്‍ ആന്‍ഡ് ജോയന്റ് സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് മുട്ടിലുണ്ടാകുന്ന മസ്കുലോസ്‌കെലിറ്റല്‍ ക്ഷതങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍. .കൂടാതെ അമേരിക്കന്‍ അക്കാദമി ഓഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കായിക മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളില്‍ കാല്‍മുട്ടിന്റെ ലിഗ്‌മെന്റിന് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പുരുഷകായിക താരങ്ങളേക്കാള്‍ രണ്ടു മുതല്‍ പത്തു മടങ്ങ് കൂടുതലാണ് എന്നും കണ്ടെത്തി.

മറ്റെല്ലാ അസുഖങ്ങളെയും പോലെ മുട്ടിനുണ്ടാകുന്ന അസ്വസ്ഥതകള്‍ സ്ത്രീകള്‍ അവഗണിക്കുകയാണ് പതിവ്.
ഏതുതരം ശാരീരിക ബുദ്ധിമുട്ടുകളും സ്ത്രീകള്‍ സാധാരണ അവഗണിക്കുകയാണ് പതിവ്, പ്രത്യേകിച്ച് കേരളത്തില്‍. കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് സ്വന്തം ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
മുട്ടിനുണ്ടാകുന്ന വേദനയും നീരും പ്രായാധിക്യത്തിന്റെ ലക്ഷണമായാണ് സ്ത്രീകള്‍ കരുതിപ്പോരുന്നത്.

വാര്‍ധക്യത്തിലെ ഓസ്റ്റിയോ ആര്‍െ്രെതറ്റിസിന്റെ മുന്നറിയിപ്പാണ് നാല്‍പ്പത്തഞ്ച് വയസിലെ കാല്‍മുട്ടുവേദന. രോഗം ഏറ്റവും മൂര്‍ച്ഛിച്ച അവസ്ഥയിലാണ് സാധാരണ സ്ത്രീകള്‍ ചികിത്സതേടിയെത്തുന്നത്.
2013 ല്‍ പുറത്തിറങ്ങിയ ഒരു റിസര്‍ച്ച് ജേര്‍ണലിന്റെ കണ്ടെത്തല്‍ അനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന ഓസ്റ്റിയോആര്‍െ്രെതറ്റിസിന് കാരണങ്ങള്‍ പലതാണ്.മുട്ടിന്റെ ഘടന, ചലിപ്പിക്കുന്ന രീതി, മുട്ടിന് മുമ്പ് ഏറ്റിട്ടുള്ള പരുക്ക്, ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകളിലും പുരുഷന്മാരിലും രോഗം വ്യത്യസ്ത നിലയില്‍ കാണപ്പെടാന്‍ കാരണമെന്ന് പഠനം വെളിപ്പെടുത്തുന്നു.

You must be logged in to post a comment Login