നാല് വര്‍ഷത്തിന് ശേഷം നസ്രിയ വീണ്ടുമെത്തുന്നു; ആശംസകള്‍ നേര്‍ന്ന് ഫഹദ് ഫാസില്‍

koode film malayalam

വിവാഹശേഷമുള്ള നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാള സിനിമയിലേക്ക്. അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലൂടെയാണ് നസ്രിയ വീണ്ടുമെത്തുന്നത്. പൃഥ്വിരാജ്- പാര്‍വതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നസ്രിയ ഏറെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഫഹദ് ഫാസില്‍ ഭാര്യ നസ്രിയക്കും പുതിയ ചിത്രത്തിനും വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. തനിക്ക് വേണ്ടി സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയയെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫഹദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

You must be logged in to post a comment Login