നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശന പ്രതിസന്ധി; നിർണ്ണായക വിധി ഇന്ന്

fees of four private medical college fixed

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.  മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി തീരുമാനമെടുക്കും. വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, തൊടുപുഴ അൽ അസര്‍ മെഡിക്കല്‍ കോളേജ്‍, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആർ എന്നീ മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് അനിശ്ചിതമായി നീളുന്നത്. നാലിടത്തെയും പ്രവേശന നടപടികൾ ഇന്നലെ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ നി‍ർദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയത്. ഗവൺമെന്റ് കോളേജുകളിലടക്കം ലഭിച്ച പ്രവേശനം വേണ്ടെന്ന് വച്ച് ഈ കോളേജുകളിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുമുണ്ട്. അങ്ങനെയെങ്കിൽ പ്രവേശനം അസാധുവാക്കിയാൽ സ്പോട്ട് അഡ്മിഷൻ വീണ്ടും നടത്തേണ്ട അവസ്ഥ വരും.

You must be logged in to post a comment Login