നാളെ തിരുവോണം, ഉത്രാടപ്പാച്ചിലിൽ കേരളം

തിരുവനന്തപുരം: പൊന്നിൽ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം. സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.

ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും. ആഘോഷങ്ങൾക്ക് മുന്നോടിയായി തിരുവനന്തപുരം നഗരവീഥി ദീപ്രഭയിൽ മുങ്ങി. ഓണത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു കഴിഞ്ഞ വർഷം കേരളം പ്രളയത്തിൽ മുങ്ങിയത്. പ്രളയദുഖങ്ങൾ മറന്നുള്ള തിരിച്ചുവരവ് കൂടിയാണ് മലയാളികൾക്ക് ഇക്കൊല്ലത്തെ ഓണം.

എല്ലാ പ്രിയ വായനക്കാര്‍ക്കും കേരളഭൂഷണം ദിനപത്രത്തിന്റെ ഓണാശംസകള്‍…

 

 

You must be logged in to post a comment Login