നാസയുടെ ഫ്രീ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ നമുക്ക് ഉപകാരപ്പെടും?

Image result for nasa-free-open-source-software

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ 2017-18 വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ കാറ്റലോഗ് പുറത്തിറക്കി. നാസയുടെ സാങ്കേതിക വിദ്യ കൈമാറ്റ പരിപാടിയുടെ ഭാഗമായി വര്‍ഷം തോറും പുറത്തിറക്കുന്ന കാറ്റലോഗിലെ സോഫ്റ്റ്‌വെയറുകള്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭിക്കും. ഇത് നാസയുടെ മുന്നാമത്തെ റിലീസാണ്. 2014 ലാണ് നാസ പൊതുജനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ കാറ്റലോഗ് പുറത്തിറക്കിയത്.

ഒരു അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി, റോയല്‍റ്റിയോ, പകര്‍പ്പവകാശ ഫീസോ ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്ന ആദ്യത്തെ ഫ്രീ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളാണ് നാസയുടെ റിലീസ് പരിഗണിക്കുന്നത്.

നാസ പറയുന്നത്, ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന സൗജന്യ സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ പ്രൊഫഷണലുകള്‍, സംരംഭകര്‍, ചെറുകിട വ്യവസായം, വ്യവസായ രംഗം, വിദ്യാഭ്യാസ രംഗം മുതലായവയ്ക്ക് സഹായകമാകുമെന്നാണ്. കൂടാതെ പുതിയ തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനും ജീവനുകള്‍ രക്ഷിക്കാനും വരുമാനം നേടാനും ശേഷിയുള്ളവയാണ് ഈ സോഫ്റ്റ്‌വെയറുകളെന്നും നാസ കൂട്ടി ചേര്‍ക്കുന്നു.

നാസയുടെ ഗവേഷണത്തില്‍ സോഫ്റ്റ്‌വെയറുകള്‍ക്കുള്ള സുപ്രധാന സ്ഥാനം നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ നാസയുടെ കണ്ടെത്തലുകളില്‍ എതാണ്ട് 30 ശതമാനത്തിലേറെയും സോഫ്റ്റ്‌വെയറുകളാണ്. മറ്റു മേഖലകളില്‍ ഇവയുടെ നവീനവും ക്രിയാത്മകവുമായ ഉപയോഗമാണ് നാസ ഈ റിലീസിലൂടെ പ്രതീക്ഷിക്കുന്നത്.

ജനപ്രീതിയുള്ള ഏതാനും നാസ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടാം

1 വേള്‍ഡ് വ്യൂ സാറ്റലൈറ്റ് ഇമേജറി ബ്രൗസിംഗ് & ഡൗണ്‍ലോഡിംഗ് ടൂള്‍
2 ഗ്ലോബല്‍ പ്ലാനറ്ററി റഫറന്‍സ് മോഡല്‍സ് 3 കെയേര്‍സ്/ലൈഫ്
3 നാസ റൂട്ട് കോസ് അനാലിസിസ് ടൂള്‍
4 പിക്‌സല്‍ ലേണ്‍
5 കാര്‍ട്ട് 3ഡി
6 ജെ പി എല്‍’സ് സ്റ്റീരീയോവിഷന്‍ സോഫ്റ്റ്‌വെയര്‍ സ്യൂട്ട്
7 വിഡിയോ ഇമേജ് സ്റ്റെബിലൈസേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍
8 വാട്‌സാപ്പ് ഫോര്‍ വാലോപ്‌സ് (ആന്‍ഡ്രോയ്ഡ്, ഐ ഒ എസ്) ന്മ ലോസ്‌ലെസ് ഹൈപ്പര്‍/മള്‍ട്ടിസ്‌പെക്ട്രല്‍ ഡാറ്റ കംപ്രഷന്‍ സോഫ്റ്റ്‌വെയര്‍

You must be logged in to post a comment Login