നാസയുമായി ചേര്‍ന്ന് യൂബര്‍ ‘പറക്കും ടാക്‌സി’കള്‍ രംഗത്തിറക്കുന്നു

ലോസ് ആഞ്ജലസ്: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ പറക്കും ടാക്‌സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസ (NASA)യുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച ലോസ് ആഞ്ജലസില്‍ കമ്പനി പ്രഖ്യാപനം നടത്തി.

നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്‌സികളായി ഇറക്കുന്നത്. 2020 ഓടെ തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്‌സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗം വഴി ഗതാഗതത്തിന് നാസയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

2023ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്‌സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2028ല്‍ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്‌സിന് മുന്നേതന്നെ ടാക്‌സി സര്‍വ്വീസ് സര്‍വ്വസാധാരണമാക്കും. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

You must be logged in to post a comment Login