നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ച് എസ്ബിഐ

sbi

ഡല്‍ഹി: രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റയും നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന്  നിക്ഷേപം വര്‍ധിച്ചതില്‍ എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലാവധികള്‍ക്കുള്ള പലിശ 0.15 ശതമാനം വരെയാണ് കുറവുവരുത്തിയത്. ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 7.05 ല്‍ നിന്ന് 6.90 ആയാണ് കുറച്ചത്.

456 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ 7.10 ല്‍ നിന്ന് 6.95 ആയും രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശ ഏഴ് ശതമാനത്തില്‍നിന്ന് 6.85 ശതമാനമായുമാണ് കുറച്ചത്. ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

You must be logged in to post a comment Login