നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഏഴാമത്; ആദ്യം ഗുജറാത്ത്

 

ന്യൂഡല്‍ഹി: നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേരളം ഏഴാം സ്ഥാനത്താണ്. ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് എന്‍സിഎഇആര്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് ) പുറത്തുവിട്ടത്. ആദ്യ പത്ത് സംസ്ഥാനങ്ങള്‍ ഡല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, തെലങ്കാന, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്.

തൊഴില്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക അന്തരീക്ഷം, ഭരണം, രാഷ്ട്രീയ സ്ഥിരത, ഭൂമി എന്നിങ്ങനെ 51 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തിയത്. വ്യവസായങ്ങളോടുള്ള വ്യക്തമായ മനോഭാവവും സാമ്പത്തിക അന്തരീക്ഷവുമാണ് ഗുജറാത്തിനെ തുണച്ചത്.

You must be logged in to post a comment Login