നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ പരിശോധിച്ചവരെ കണ്ടുപിടിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

ഡല്‍ഹി:വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈലുകള്‍ ആരൊക്കെ പരിശോധിക്കുന്നുണ്ട് എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടോ?എങ്കിലിതാ ഇക്കാര്യങ്ങള്‍ അറിയുന്നതിന് പുതിയ ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു.ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ ഇനി നിങ്ങള്‍ക്കു തന്നെ കണ്ടെത്താന്‍ സാധിക്കും.

ഇതിനായി ആദ്യം ‘വാട്‌സാപ്പ്-ഹു വ്യൂവ്ഡ് മീ’എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. നേരിട്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ.

അതിനു ശേഷമുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ കാണുന്ന ഹോം ബട്ടണില്‍ ടച്ച് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ മറ്റൊരു വിന്‍ഡോ തെളിയും. അതില്‍ നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ വിസിറ്റ് ചെയ്ത ആളുകളുടെ പട്ടിക നിങ്ങള്‍ക്ക് കൃത്യമായി കാണാനാകും.

24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ വിസിറ്റ് ചെയ്ത ആളുകളുടെ വിശദാംശങ്ങള്‍ മാത്രമേ ഇതിലൂടെ നിങ്ങള്‍ക്കു ലഭിക്കുകയുള്ളു.

You must be logged in to post a comment Login