നിങ്ങളെവിടെയെന്ന് തത്സമയം അറിയാം; കിഡിലൻ ഫീച്ചറുമായി വാട്‌സാപ്പ്

 

whatsapp launches live location feature

സുഹൃത്തോ കുടുംബത്തിലുള്ളവരോ എവിടെയെന്നറിയാതെ വിഷമിച്ച ഒരു ദിവസമെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഇല്ലാതിരിക്കില്ല. എന്നാൽ ഇനി ആ ടെൻഷന് ഗുഡ്‌ബൈ പറഞ്ഞോളു. നിങ്ങൾക്ക് വേണ്ടപ്പെട്ടവർ എവിടെയുണ്ടെന്ന് കണ്ടെത്താൻ വാട്‌സാപ്പ് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്.

whatsapp launches live location feature

പുതിയ ലൈവ് ലൊക്കേഷൻ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷൻ തത്സമയം പങ്കുവെക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് നമ്മൾ എവിടെയാണ് തത്സമയം ഉള്ളതെന്ന് കൂട്ടുകാരെ അറിയിക്കാം.

whatsapp launches live location feature

എത്രസമയം ലൈവായി കാണണമെന്ന് നിങ്ങൾക്കു തന്നെ തീരുമാനിക്കാം. 15 മിനിറ്റ്, ഒരു മണിക്കൂർ, 8 മണിക്കൂർ എന്നിങ്ങനെ സമയം സെറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതിൽ നൽകിയിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പിന്തുടരുന്ന സുഹൃത്തിന് അതിൽ കമന്റ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

whatsapp launches live location feature

ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ആവശ്യമില്ലെന്ന് തോന്നുമ്പോൾ ഇത് ഒഴിവാക്കുകയും ചെയ്യാം.

whatsapp launches live location feature

നിലവിൽ വാട്‌സ്ആപ്പിൽ ഷെയർ ലൊക്കേഷൻ എന്ന ഫീച്ചർ ലഭ്യമാണ്.എന്നാൽ ഇതിന്റെ ഒരു പടികൂടി കടന്നുള്ള ഫീച്ചറാണ് ലൈവ് ലൊക്കേഷൻ.

whatsapp launches live location feature

You must be logged in to post a comment Login