നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം ധരിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദീപിക

ഹോളിവുഡ് സെലിബ്രിറ്റീസ് അണിനിരന്ന മെറ്റ് ഗാലയിലെ ദീപികയുടെ വസ്ത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വെള്ള നിറത്തിലുള്ള ഒരു നീളന്‍ ഗൗണാണ് ദീപിക അണിഞ്ഞത്. വിമര്‍ശങ്ങള്‍ കടുത്തപ്പോള്‍ ദീപിക തന്നെ രംഗത്തെത്തി. നിങ്ങള്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് താന്‍ വസ്ത്രം ധരിക്കുന്നതെന്ന് താരം പൊട്ടിത്തെറിച്ചു. ആ വസ്ത്രം ഒരു ടീം വര്‍ക്കിന്റെ ഫലമാണെന്ന് ദീപിക കൂട്ടിച്ചേര്‍ത്തു.

Image result for deepika met gala

ചിലപ്പോള്‍ ഞാന്‍ ധരിക്കുന്ന വസ്ത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം, ചിലപ്പോള്‍ ഇഷ്ടമായേക്കാം. വസ്ത്രത്തെക്കാള്‍ മെറ്റ് ഗാല പോലുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനായതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ദീപിക പറഞ്ഞു. പ്രിയങ്കക്കും എനിക്കും ഇത് വലിയൊരു കാര്യമാണ്. എന്റെ വസ്ത്രത്തെക്കുറിച്ച് അമ്മയുടെയും ചില പെണ്‍സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ പരിഗണിക്കാറുള്ളത്. ദീപിക പറഞ്ഞു.

You must be logged in to post a comment Login