നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു; പരിനീതിയോട് പ്രിയങ്ക

സഹോദരി പരിനീതിക്ക് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രിയങ്ക ചോപ്ര. തന്റെ സഹോദരി പാടിയ പാട്ട് ഹിറ്റ് ആയതോടെ പ്രിയങ്കയും വലിയ സന്തോഷത്തിലാണ്. പരിനീതി നീ എന്റെ അഭിമാനമാണെന്നാണ് പ്രിയങ്ക കുറിച്ചത്. നിന്നെയോര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു, നിന്റെ അച്ഛനും അങ്ങനെ തന്നെയാകുമെന്നും പ്രിയങ്ക പറഞ്ഞു. പരിനീതി ആദ്യമായി പാടിയ ഗാനം 40 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. പ്രിയങ്കയുടെ അഭിനന്ദനത്തിന്, നിങ്ങളെ പോലെ ആകാനാണ് എന്റെ ആഗ്രഹമെന്ന് അനിയത്തി വിനയപൂര്‍വ്വം മറുപടിയും നല്‍കി.

മേരി പ്യാരി ബിന്ദു എന്ന തന്റെ പുതിയ ചിത്രത്തിനായാണ് പരിനീതി ഗായികയായത്. മാനാ കെ ഹം യാര്‍ നഹീന്‍ എന്നു തുടങ്ങുന്ന ഗാനം വന്‍ ഹിറ്റാണ്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിനീതി നായികയായി എത്തുന്നത്.

You must be logged in to post a comment Login