നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ഭൂമിയില്‍ പതിച്ചു

 

നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ചൈ​​​​നീ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം ടി​​​​യാ​​​​ൻ​​​​ഗോങ് -1 ദക്ഷിണ പസഫിക്കിൽ പതിച്ചു. ഏ​​​ഴു ട​​​ൺ ഭാ​​​ര​​​മു​​​ള്ള നി​​​ല​​​യ​​​ത്തി​​​ന്റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഭൗ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യു​​​ള്ള ഘ​​​ർ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ത്തി​​​ത്തീ​​​ര്‍ന്നിട്ടുണ്ട്. എ​​​ന്നാ​​​ലും ഇ​​​ന്ധ​​​ന​​​ടാ​​​ങ്ക്, റോ​​​ക്ക​​​റ്റ് എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ട്ടി​​​കൂ​​​ടി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ത്തീ​​​രി​​​ല്ല. 2011 സെ​പ്റ്റം​ബ​ർ 29-നു ​വി​ക്ഷേ​പി​ച്ച​താ​ണ് ടി​യാ​ൻഗോം​ഗ് അ​ഥ​വാ സ്വ​ർ​ഗീ​യ​കൊ​ട്ടാ​രം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അ​ന്ന് എ​ട്ട​ര ട​ൺ ഭാ​ര​വും 10.5 മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഭാ​രം ഏ​ഴു ട​ൺ.

2016 മാ​ർ​ച്ചി​ലാ​ണ് ഈ ​നി​ല​യം നി​യ​ന്ത്ര​ണം വി​ട്ട് സ​ഞ്ചാ​രം തു​ട​ങ്ങി​യ​ത്. അ​തേ​വ​ർ​ഷം ര​ണ്ടാ​മ​ത്തെ ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ തി​യാ​ൻ​ഗോ​ങ്​-2 ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. മൂ​ന്നാ​​മ​ത്തെ ബ​ഹി​രാ​കാ​ശ​നി​ല​യം ഉ​ട​ൻ വി​ക്ഷേ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ചൈ​ന.

മ​നു​ഷ്യ​നി​ർ​മി​ത ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും മ​റ്റും അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ​ത​ന്നെ പ​ല​ത​വ​ണ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​വ ഭൂ​മി​യി​ൽ​വീ​ണ്​ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണ്.

ഇ​തു​വ​രെ ഒ​രാ​ൾ​ക്ക്​ മാ​ത്ര​മേ ബ​ഹി​രാ​കാ​ശ അ​വ​ശി​ഷ്​​ടം വീ​ണ്​ പ​രി​ക്കേ​റ്റി​ട്ടു​ള്ളൂ. യു.​എ​സ്​ ഡെ​ൽ​റ്റ-2 റോ​ക്ക​റ്റി​​ന്റെ അ​വ​ശി​ഷ്​​ട​മാ​ണ്​ 1997ൽ ​ഒാ​ക്​​​ല​ഹോ​മ പാ​ർ​ക്കി​ൽ വ്യാ​യാ​മം ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലോ​ട്ടി വി​ല്യം​സ്​ എ​ന്ന സ്​​ത്രീ​യു​ടെ മേ​ൽ പ​തി​ച്ച​ത്. എ​ന്നാ​ൽ, തീ​രെ ചെ​റു​തും ക​നം കു​റ​ഞ്ഞ​തു​മാ​യ ഭാ​ഗ​മാ​യ​തി​നാ​ൽ വി​ല്യം​സി​ന്​ പ​രി​​ക്കു​കളൊന്നും ഏ​റ്റി​ല്ല.

1979ൽ ​അ​മേ​രി​ക്ക​യു​ടെ ബ​ഹി​രാ​കാ​ശ​നി​ല​യ​മാ​യ സ്​​കൈ​ലാ​ബി​​ന്റെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ആ​സ്​​ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ പെ​ർ​ത്തി​ൽ പ​തി​ച്ചു. തു​ട​ർ​ന്ന്, തെ​രു​വു​ക​ൾ മ​ലി​ന​മാ​ക്കി​യ​തി​ന്​ യു.​എ​സ്​ സ​ർ​ക്കാ​റി​നെ​തി​രെ  ഓ​സ്​​ട്രേ​ലി​യ 400 ഡോ​ള​ർ പി​ഴ​യി​ട്ടി​രു​ന്നു.

You must be logged in to post a comment Login