നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല- അതിക്രമങ്ങളില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  ഒടുവില്‍ ഹരിയാനയിലെ അക്രമങ്ങളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി.  നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ്  അദ്ദേഹത്തിന്റെ പ്രതികരണം.  ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധന്റെയും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.

അനുയായിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍   ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉള്‍പ്പെടയുളള സംസ്ഥാനങ്ങളില്‍ അനുയായികള്‍ കനത്ത ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. 36 പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.

ക്രമസമാധാന നില താറുമാറായ സംഭവത്തില്‍ പ്രധാനമന്തിയെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. മോദി ഇന്ത്യിടെ പ്രധാനമന്ത്രിയാണെന്നും ബി.ജെ.പിയുടേതല്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.

You must be logged in to post a comment Login