നിയമസഭയില്‍ എംഎല്‍എമാരുടെ ഉറക്കം; വിശദീകരണവുമായി വിടി ബലറാം

വിവിധ പത്രങ്ങള്‍ എംഎല്‍എമാര്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തത്.

13501940_1049571385122027_1034379471878318420_n

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ ദിവസം. രണ്ട് മണിക്കൂറോളമാണ് പ്രസംഗത്തിന്‍റെ നീളം. ഈ സമയം പല എംഎല്‍എമാരും ഒന്നും മയങ്ങി. ഇതിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. വിവിധ പത്രങ്ങള്‍ എംഎല്‍എമാര്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തത്.

ചിലചിത്രങ്ങള്‍

കടപ്പാട്- മെട്രോവാര്‍ത്ത

ചിത്രം- ഡെക്കാന്‍ ക്രോണിക്കിള്‍

എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് വിശദീകരണവുമായി പ്രതിപക്ഷ എംഎല്‍എ വിടി ബലറാം രംഗത്ത് എത്തിയിട്ടുണ്ട്. കേരളവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന്‍റെ പോസ്റ്റിന് അടിയിലാണ് വിടി ബലറാം ഈ സംഭവത്തില്‍ വിശദീകരണം നല്‍കുന്നത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭയില്‍ ഉറങ്ങുന്നതും, വിടി ബലറാം വിളിച്ചുണര്‍ത്തുന്നതുമായ ചിത്രമാണ് ദീപ പോസ്റ്റ് ചെയ്തിരുന്നത്.

deepa

You must be logged in to post a comment Login