നിരോധനാജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകലാശാലയില്‍

ഹൈദരാബാദില്‍ ദലിത് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വീടിനുമുന്നില്‍ തെലങ്കാന ജാഗ്രുതി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.

Rahul

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദലിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാലയില്‍. നിരോധനാജ്ഞയ്ക്കിടെ ക്യാംപസിലെത്തിയ രാഹുല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഹൈദരാബാദില്‍ ദലിത് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വീടിനുമുന്നില്‍ തെലങ്കാന ജാഗ്രുതി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.

ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ബണ്ഡാരു ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തിരുന്നു. മന്ത്രിയെ കൂടാതെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, വിദ്യാര്‍ഥി ക്യാംപസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു. ഇത് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്. ആരോപണ വിധേയരായ മന്ത്രിയെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പുപറയണമെന്നും കേജ്!രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ദലിതരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രി അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

You must be logged in to post a comment Login