നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി തരുന്ന സോഫ്റ്റ വെയര്‍

hand writingഇനി സോഫ്റ്റവെയറുകളും നിങ്ങളുടെ കൈയ്യക്ഷരം അതേപടി പകര്‍ത്തി എഴുതും. നിങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. നിങ്ങളുടെ കയ്യക്ഷരത്തിന്റെ മാതൃക നല്‍കിയാല്‍ അതേ പോലെ എഴുതിത്തരുന്ന സോഫ്റ്റ്‌വെയറാണ് എത്തുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ കണ്ടുപിടിച്ച സോഫ്റ്റ്‌വെയര്‍ രോഗം മൂലം കൈ കൊണ്ട് എഴുതാന്‍ സാധിക്കാത്തവര്‍ക്കും മറ്റും വളരെ ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

എന്തെഴുതിത്തരണമെന്ന് സോഫ്റ്റ്‌വെയറിനു നിര്‍ദേശം കൊടുത്താല്‍ അത് പോലെ തയാറാക്കി തരും. കോമിക് പുസ്തകങ്ങളുടെ തര്‍ജമകളിലും എഴുത്തിന്റെ ശൈലി നിലനിര്‍ത്താന്‍ സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെന്ന് ഗവേഷകര്‍ പറയുന്നു.

You must be logged in to post a comment Login