നിര്‍ധന കുടുംബം ചികിത്സക്കായി സഹായം തേടുന്നു

rahul
തിരുവന്‍വണ്ടൂര്‍: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്ഥിരതാമസക്കാരായ കുഴിയോടത്തര രാജന്റെയും സുശീല രാജന്റെയും മകന്‍ രാഹുല്‍ രാജന്‍( 17 )ഹൃദയസംബന്ധമായ അസുഖത്തിനു സര്‍ജറിക്ക് സുമനസുകളുടെ സഹായം തേടുന്നു. രാജന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് രാഹുല്‍. രേഷ്മ, അഖില്‍ രാജന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. രാഹുല്‍ രാജന്‍ തിരുവന്‍വണ്ടൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. രാഹുല്‍ രാജന് 4 മാസം പ്രായമുള്ളപ്പോള്‍ ഉണ്ടായ കടുത്ത ന്യൂമോണിയബാധയെ തുടര്‍ന്ന് കോട്ടയം ഇ.എസ് .ഐ ആശുപത്രിയില്‍ അഡ്മിറ്റ് ചയ്തു അവിടെ വച്ചു നടത്തിയ പരിശോധനയില്‍ ഹൃദയത്തിനു ചെറിയ സുഷിരം ഉണ്ടെന്നു കണ്ടുപിടിച്ചു. കുറെ നാള്‍ ചികിത്സയും മരുന്നും തുടര്‍ന്നു എങ്കിലും സാമ്പത്തിക പരാധീനതയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വിദഗ്ധചികിത്സക്ക് സാധിച്ചിരുന്നില്ല.

പത്താം ക്ലാസ്സില്‍ പഠിച്ചുകൊണ്ട് ഇരുന്ന സമയത്ത് രാഹുലിന് കഠിനമായ ക്ഷീണവും, വിമ്മിഷ്ട്ടവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ക്ലാസ്സ്ടീച്ചറായ ശ്രീദേവിയുടെ നിര്‍ദ്ദേശപ്രകാരം പരുമലയില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ നടന്ന സൗജന്യമെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ നടത്തിയ എക്‌സ്‌റെ, ഇ.സി.ജി, സ്‌കാനിംഗ് തുടങ്ങിയ വിശദമായപരിശോധനയില്‍ കുട്ടി വളരുംതോറും ഹൃദയത്തില്‍ ഉണ്ടായ സുഷിരവും വളര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും എത്രയുംവേഗം ഓപ്പറേഷന്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടൂകാരണം അവിടെ അത് നടത്താന്‍ കഴിഞ്ഞില്ല.

പിന്നീട് കുട്ടിയേയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പോയി കാര്‍ഡിയോളജി ഡോക്ടറെ കണ്ട് വിശദമായ പരിശോദനകള്‍ക്ക് ശേഷം തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് ഡോക്ടര്‍ എഴുതിക്കൊടുത്ത കുറിപ്പ് അനുസരിച്ച് അവിടെ ചികിത്സ തുടര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസംനീണ്ട എല്ലാ പരിശോദനകള്‍ക്കും ശേഷം അടുത്ത മാസം 5 ന് ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനുള്ള തുക കണ്ടെത്താന്‍ പാടുപെടുകയാണ് ഈകുടുംബം.

രാജന് കഴിഞ്ഞ മൂന്ന് വര്‍ഷം മുന്‍പേ വന്ന സന്ധി വാതത്തെ തുടര്‍ന്ന് ജോലിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ കാര്യങ്ങളും സ്‌കൂളില്‍ പോകുന്ന കുട്ടികളുടെയും കാര്യങ്ങള്‍ മുഴുവനും നോക്കിയശേഷം വീട്ടുവേലയ്ക്ക് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യ സുശീല ഈ വീടുപുലര്‍ത്തുന്നത.് മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഈ കുടുംബത്തിനില്ല. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍: shuseela rajan 12050100114199 I.F.S.C CCODE FDRL001205, ഫോണ്‍: 9744382497

You must be logged in to post a comment Login