നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി.

തിരുവനന്തപുരം: പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ 10, പ്‌ളസ് വണ്‍ ക്‌ളാസുകളിലെ കുട്ടികളെയാണ് കാണാതായത്. ഇവര്‍ കൊല്ലം സ്വദേശികളാണ്.

മുന്‍പ് ഇവരെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. സ്‌കൂളിലേക്ക് പുറപ്പെട്ട ഇവരെ കാണാതാവുകയായിരുന്നുവെന്നാണ് നിര്‍ഭയയിലെ അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login