നിറങ്ങളില്‍ നീരാടി പ്രിയാ വാര്യർ; ഹോളി ആഘോഷം തകര്‍ത്തു; വീഡിയോ കാണാം

കൊച്ചി: രാജ്യത്തെമ്പാടും വലിയ തോതില്‍ ഹോളി ആഘോഷിക്കുകയാണ്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും ആഘോഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ കാര്യത്തില്‍ മുന്നില്‍. ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവര്‍ന്ന് ഇപ്പോള്‍ ബോളിവുഡില്‍ ചുവടുവയ്ക്കുന്ന പ്രിയാ വാര്യറും ആഘോഷപൂര്‍വ്വം ഹോളി കൊണ്ടാടി.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളില്‍ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്.

You must be logged in to post a comment Login