നിറത്തിന്റെ മായാജാലവുമായി ഓംബ്രി സ്‌റ്റൈല്‍ പുതിയ ട്രന്‍ഡ്

obridകടും നിറത്തില്‍ നിന്ന് നിറം കുറഞ്ഞ് കുറഞ്ഞ് മങ്ങിയ നിറത്തിലെത്തുന്ന സ്‌റ്റൈലിനാണ് ഓംബ്രി ട്രെന്‍ഡ് എന്നു പറയുക. ഷെയ്ഡ് ചെയ്യുക എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കായ ഓംബ്രറില്‍ നിന്നാണ് ഇന്നത്തെ ഓംബ്രി ഉണ്ടായത്. തുണികള്‍ പ്രത്യേക രീതിയില്‍ ഡൈ ചെയ്താണ് ഈ രീതിയിലാക്കുക. പട്ടുതുണി മുതല്‍ തുടങ്ങുന്നു ഓംബ്രിസ്‌റ്റൈലിന്റെ വ്യത്യസ്ത രീതികള്‍ . ഓംബ്രി സ്‌കാര്‍ഫുകള്‍ ഈ രീതിയിലെ മിന്നും താരങ്ങളാണ്. ഒട്ടുമിക്ക നിറങ്ങളിലുമുണ്ട് ഓംബ്രി സ്‌റ്റൈല്‍. മഴവില്ല് പോലെ അത് വസ്ത്രങ്ങളില്‍ നിറങ്ങളുടെ മായാജാലം ഒരുക്കുന്നു. ഒരു നിറത്തില്‍ നിന്ന് ക്രമമായി മാറ്റങ്ങള്‍ വന്ന് മറ്റൊരു നിറത്തിലെത്തുന്നു. പിന്നീടിതുപോലെ വേറൊരു നിറത്തിലും എത്തുന്നു. പാവാടയോ, ഗൌണോ പതിവായി ധരിക്കുന്ന മറ്റേത് വസ്ത്രമോ ഓംബ്രി സ്‌റ്റൈലിന് തിരഞ്ഞെടുക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. ധരിക്കുന്ന വസ്ത്രങ്ങളെല്ലാം ഈ സ്‌റ്റൈലിലുള്ളതാകരുത്. അതോടൊപ്പം ധരിക്കുന്ന വസ്ത്രങ്ങള്‍ ലളിതമായ രീതിയിലുളളവയായിരിക്കണം. എങ്കിലേ ഓംബ്രേ സ്‌റ്റൈല്‍ വസ്ത്രത്തിനും ധരിക്കുന്നവര്‍ക്കും ആകര്‍ഷകത്വം നല്‍കൂ. പലനിറങ്ങള്‍ കൂട്ടിച്ചേര്‍ത്തും സവിശേഷ രീതിയില്‍ അത് തയാറാക്കാം. ഏത് രീതിയിലായാലും ഇന്നത്തെ നമ്പര്‍ വണ്‍ ഫാഷന്‍ ട്രെന്‍ഡാണ് ഓംബ്രി സ്‌റ്റൈല്‍. ഇരുണ്ട നിറത്തിലുള്ള ഡെനിം ജീന്‍സിനൊപ്പം ഓംബ്രി സ്‌റ്റൈല്‍ ടോപ്പ് ഒന്നാന്തരമായിരിക്കും. അവയോടൊപ്പം മിതമായ രീതിയില്‍ സ്വര്‍ണാഭരണമോ വെള്ളി ആഭരണമോ നന്നായി ഇണങ്ങും. അവയും ഓംബ്രി സ്‌റ്റൈലിന് ചേരുന്നതായിരിക്കണമെന്നു മാത്രം.ഏത് നിറക്കാര്‍ക്കും ആകര്‍ഷകമായി അണിഞ്ഞൊരുങ്ങാന്‍ ഇതിനോളം യോജിച്ച മറ്റൊരു സ്‌റ്റൈലില്ല.

You must be logged in to post a comment Login