നിറവയറുമായി ലിസ ഹെയ്ഡന്‍; ഫോട്ടോ ഷൂട്ട് വൈറലാകുന്നു


ഫോട്ടോഷോട്ടും ഫാഷന്‍വസ്ത്രങ്ങളുമായി കരീന കപൂര്‍ ഗര്‍ഭകാലം ആസ്വദിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അതിന് ശേഷം നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് ബോളിവുഡിലെ ഗ്ലാമര്‍ഗേള്‍ ലിസ ഹെയ്ഡ്ന്‍.

‘എല്ലേ’ മാഗസിന്റെ കവര്‍ പേജിലാണ് നിറവയറുമായി നില്‍ക്കുന്ന ലിസയുടെ ഫോട്ടോ വന്നിരിക്കുന്നത്. മാഗസിനിലെ താരത്തിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.


നേരത്തെ ബിക്കിനി ധരിച്ച് നിറവയറില്‍ കൈവെച്ച് നില്‍ക്കുന്ന ഫോട്ടോയും ലിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ലിസ പുറത്തു വിട്ടതും ആ ഫോട്ടോയില്‍ കൂടിയായിരുന്നു.

ബ്രിട്ടനിലെ വ്യവസായിയായ ദിനോ ലവാനിയെയാണ് ലിസ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു.

തമിഴ്‌നാട് സ്വദേശി വെങ്കട്ടിന്റെയും ഓസ്‌ട്രേലിയന്‍ സ്വദേശി അന്നാ ഹെയ്ഡന്റെയും മകളാണ് ലിസ ഹെയ്ഡണ്‍. 2010ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ലസ്‌കല്‍സ്, ക്യൂന്‍, യേ ദില്‍ ഹെ മുശ്ക്കില്‍എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

You must be logged in to post a comment Login