നിറവയറോടെ അമാല്‍ ദുല്‍ഖര്‍; വീഡിയോ വൈറലാകുന്നു

ദുല്‍ഖറിനും ഭാര്യ അമാലുവിനും കൂട്ടായി മൂന്നാമതൊരാള്‍ എത്തുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നടനും ദുല്‍ഖറിന്റെ ബന്ധുവുമായ മക്ബൂല്‍ സല്‍മാന്റെ വിവാഹചടങ്ങില്‍ ഇരുവരും വന്നപ്പോഴാണ് അടുത്ത ബന്ധുക്കള്‍ക്കു പോലും ഇതു സംബന്ധിച്ച അറിവു ലഭിച്ചത്.

വിവാഹ ചടങ്ങിനിടെ മമ്മൂട്ടിയുടെ മകള്‍ സുറുമിയോടും ബന്ധുവിനോടും അമാല്‍ തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമാലിന്റെ സംസാരം കേട്ട് സുറുമി പൊട്ടിച്ചിരിക്കുന്നുണ്ട്.

ഡിസംബര്‍ 2011ലാണ് ദുല്‍ക്കറും അമാല്‍ സൂഫിയയും വിവാഹിതരാകുന്നത്. ദുല്‍ഖര്‍ മലയാളസിനിമയിലെ മുന്‍നിര യുവനടന്മാരില്‍ മുന്‍പന്തിയിലാണ്. മാത്രമല്ല യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരവും ദുല്‍ഖര്‍ തന്നെ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പല പുരസ്‌കാരങ്ങളും ദുല്‍ഖര്‍ ഇതിനോടകം നേടിയിട്ടുണ്ട്.

You must be logged in to post a comment Login