നിറവയറോടെ ബിക്കിനി വേഷത്തില്‍ സെലീന ജെയ്റ്റ്‌ലി; ചിത്രം പോസ്റ്റ് ചെയ്തതിന് ഒരു കാരണമുണ്ട്

ബോളിവുഡ് താരം സെലീന ജെയ്റ്റ്ലി സന്തോഷവതിയാണ് രണ്ടാമതും ഗര്‍ഭം ധരിച്ചതില്‍. അത് തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. നിറവയറോടെ ബിക്കിനി വേഷത്തിലുള്ള ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു കഴിഞ്ഞ ഒക്ടോബറില്‍. ഇപ്പോള്‍ ആ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രത്തെ കുറിച്ച് സെലീന ജെയ്റ്റലിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയില്‍ ഗര്‍ഭകാലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ തരത്തിലുള്ള മുന്‍വിധികളെയും പൊളിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നു.


ചിത്രം എന്റെ ജീവിതപങ്കാളി പീറ്റര്‍ ഗാഗ് ബീച്ചിലേക്ക് നടത്തിയ ഞങ്ങളുടെ ഒരു കുടുംബയാത്രക്കിടയില്‍ എടുത്തതാണ്. ഇത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത ഒരു സുന്ദരമായ ജീവിത കഥ ഇവയ്ക്കു പിന്നിലുണ്ടെന്നതാണ്. ഇതൊന്നും എടുക്കുന്നത് യാതൊരു വിധ മേക്ക് അപ്പുകളും ആരാധകരും ഇല്ലാതെയാണ്. ഇത്തരം ചിത്രങ്ങള്‍ എന്റെ സുഹൃത്തുക്കളും ആരാധകരുമായും പങ്കുവെക്കുന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. അമ്മയാവുക എന്നത് ജീവിതത്തിലെ മറ്റേത് സന്തോഷത്തേക്കാളും അപ്പുറത്താണ് എന്ന് ഞാന്‍ കരുതുന്നു. ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനെ എതിര്‍ക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇന്ത്യയില്‍ ഗര്‍ഭകാവലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ തരത്തിലുള്ള മുന്‍വിധികളെയും പൊളിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത് എന്നാണെന്ന് താരം പ്രതികരിച്ചു.

You must be logged in to post a comment Login