നിലപാട് തിരുത്തി ബിസിസിഐ ;ഇന്ത്യയുടെ 500 ആം ടെസ്റ്റിലേക്ക് മുഹമ്മദ് അസ്ഹറുദ്ദീനും ക്ഷണം

azhar

ദില്ലി : ബിസിസിഐ മുന്‍ നിലപാട് തിരുത്തി. ഇന്ത്യയുടെ 500 ആം ടെസ്റ്റിലേക്ക് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനേയും ക്ഷണിച്ചു. ക്ഷണം അസ്ഹറുദ്ദീന്‍ സ്വീകരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മുന്‍നായകന്മാരെ ആദരിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു.

കോഴ ആരോപണത്തെത്തുടര്‍ന്ന് 2000 ല്‍ ബിസിസിഐ മുഹമ്മദ് അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ കോടതി പിന്നീട് അസ്ഹറുദ്ദീനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ബിസിസിഐ മുന്‍നിലപാടില്‍ നിന്നും പിന്നോട്ടുപോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ആദ്യം അസ്ഹറുദ്ദീനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്.

ബിസിസിഐ നടപടിയില്‍ തെറ്റില്ലെന്നും, ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം അസ്ഹറുദ്ദീന്‍ അംഗീകരിച്ചതായും ബിസിസിഐ ഭാരവാഹിയായ രാജീവ് ശുക്‌ള പറഞ്ഞു. അസ്ഹറുദ്ദീന് പുറമെ മുന്‍നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെംഗ്‌സര്‍ക്കര്‍, കെ. ശ്രീകാന്ത് എന്നിവരും അനുമോദനചടങ്ങില്‍ സംബന്ധിക്കുമെന്ന് രാജീവ് ശുക്‌ള അറിയിച്ചു.

സെപ്റ്റംബര്‍ 22 ന് ന്യൂസിലാന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ 500 ആം ടെസ്റ്റ് മത്സരം. ആഘോഷത്തിന് ശേഷം ഇന്ത്യ, ന്യൂസിലാന്‍ഡ് കളിക്കാര്‍ക്ക് ബിസിസിഐ അത്താഴ വിരുന്ന് നല്‍കും

You must be logged in to post a comment Login