നിലവിളക്ക് കത്തിക്കുന്നതില്‍ കുഴപ്പമില്ല; സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പിണറായി

pinarayiന്യൂഡല്‍ഹി: പൊതുപരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിളക്ക് മതചിഹ്നമല്ല. സര്‍ക്കാര്‍ ചടങ്ങുകളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നതിനെ ഇത്തരത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാട് വന്നിട്ട് പ്രതികരിക്കാമെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ധാരാളം അംഗങ്ങളുള്ള ശക്തമായ രണ്ടു പാര്‍ട്ടികളാണ് രണ്ടും. ചിലപ്പോള്‍ പാര്‍ട്ടിക്കാര്‍ ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞെന്നിരിക്കും.

ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുണ്ടാല്‍ അതൊക്കെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യുന്നത്. ഇരു പാര്‍ട്ടികളും ഐക്യത്തോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിയുടെ പ്രവൃത്തിയുമായി പിണറായിക്ക് സാമ്യമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

You must be logged in to post a comment Login