നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ കൈയടി നേടി ‘പാസ്ഡ് ബൈ സെൻസർ’

വ്യവസ്ഥാപിത സംവിധാനങ്ങൾ പൗരന്റെ മനുഷ്യാവകാശങ്ങളിൽ ഇടപെടുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ‘പാസ്ഡ് ബൈ സെൻസർ’. ജയിൽപുള്ളികളുടെയും ജീവനക്കാരുടെയും മാനസിക സംഘർഷങ്ങൾ പ്രമേയമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മിഡ്നെറ്റ് സ്‌ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ഡോർലോക്ക്’, മറഡോണയുടെ ജീവിത കഥ പറയുന്ന ‘ഡീഗോ മറഡോണ’ എന്നീ ചിത്രങ്ങൾ മേളയിലെ പ്രധാന ആകർഷണമാണ്.

ഗോൾഡൻ ഓറഞ്ച്, അങ്കാറ ചലച്ചിത്രമേളകളിൽ നിരൂപക പ്രശംസകൾ വാരിക്കൂട്ടിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ സിനിമാ പ്രേമികൾ കാത്തിരുന്നത്. വിഖ്യാത ഹ്രസ്വചിത്ര സംവിധാനയകൻ സെർഹത് കാരൾസന്റെ ആദ്യ ഫീച്ചർ ചിത്രം മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചപ്പോൾ നിശാഗന്ധിയിൽ നിറഞ്ഞ സദസായിരുന്നു. ഇസ്താംബൂർ നഗരഹൃദയിലെ ഒരു ജയിലിൽ തടവുകാരുടെ കത്തുകൾ പരിശോധിക്കുന്ന ജോലിക്കായി നിയമിക്കപ്പടുന്ന സക്കീർ. ഒരു ദിവസം കത്തുകൾക്കടിയിൽ നിന്ന് സക്കീറിന് ഒരു ഫോട്ടോ കിട്ടുന്നു. തടവുകാരിൽ ഒരാളുടെ ഭാര്യയുടെ ചിത്രം. ഈ ഫോട്ടോ വച്ച് സക്കീർ കഥകൾ മെനഞ്ഞെടുക്കുന്നതും സ്വന്തം ജീവൻ പോലും അപടകത്തിൽപ്പെടുന്നതുമാണ് പാസ് ബൈ സെൻസറിന്റെ പ്രമേയം.

നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയ ഒരുക്കിയ ‘ഡീഗോ മറഡോണ’ സ്പെഷ്യൽ സ്‌ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നത്.

You must be logged in to post a comment Login