നിസാന്‍ ജിടിആര്‍ ഇന്ത്യയില്‍

nisan
ഇന്ത്യയിലെ സ്‌പോര്‍ട്‌സ് കാര്‍ പ്രേമികള്‍ ദീര്‍ഘക്കാലമായി കാത്തിരിക്കുന്ന ജാപ്പനീസ് കാര്‍നിര്‍മാതാവ് നിസാന്റെ കരുത്തേറിയ ‘ജിടിആര്‍’ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഓട്ടോഎക്‌സ്‌പോയില്‍ അവതരിച്ച ആറാം തലമുറ ജിടിആര്‍ നവംബര്‍ ഒമ്ബതിനാണ് വിപണിയില്‍ അരങ്ങേറുന്നത്.

കഴിഞ്ഞ മാസം തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 25 ലക്ഷം അഡ്വാന്‍സ് തുക നല്‍കിയായിരുന്നു പ്രീ ബുക്കിംഗ് നടത്തിയിരുന്നത്. ആഗോള വിപണിയില്‍ 2007 ലായിരുന്നു ആദ്യമായി നിസാന്റെ ഈ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ അരങ്ങേറിയത്. എന്നാലിത് മൂന്നാം തവണയാണ് മുഖം മിനുക്കി വീണ്ടുമെത്തുന്നത്.

ഏറ്റവും മികച്ച പരിഷ്‌കാരങ്ങളോടെ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ജിടിആറിനെ പുതിയ രൂപകല്പനയും, ആഡംബരത്വം തുളമ്ബുന്ന അകത്തളവും, മികച്ച സൗകര്യങ്ങളും, ഉയര്‍ന്ന ഡ്രൈവിംഗ് അനുഭൂതി എന്നിവയാണ് കൂടുതല്‍ മികവുറ്റതാക്കുന്നത്.

You must be logged in to post a comment Login