നിസാന്‍ ജിടി-ആര്‍ നിസ്‌മോ ടോക്കിയോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു;അടുത്ത വര്‍ഷം വിപണിയിലേക്ക്

നിസാന്റെ ആഡംബരക്കാറായ ജിഡി-ആര്‍ നിസ്‌മോ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. കാറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന മോഡലാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. നിസ്‌മോ അടുത്ത വര്‍ഷം സെപ്തംബറോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
nismo
ഇരട്ട ടര്‍ബോ വി6 എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന 591 ബിഎച്ച്പിയും 652എന്‍എമ ടോര്‍ക്കും പ്രദാനം ചെയ്യുന്നു. 911 ടെര്‍ബോയേക്കാളും ഫെരാരി 458നേക്കാെലും വേഗതയേറിയതും ഭംഗിയേറിയതുമാണ് നിസ്‌മോയെന്നാണ് നിസാനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

2014ല്‍ ആദ്യം യു.കെ വിപണിയില്‍ എത്തുന്ന കാറിന് ഒരു ആറക്ക വിലയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

You must be logged in to post a comment Login