നിസാന്‍ ,ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് ജനുവരി മുതല്‍ വില കൂടും

ഡല്‍ഹി: ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാനും ജനുവരി ഒന്നു മുതല്‍ വാഹനങ്ങള്‍ക്കു വില കൂട്ടും. മോഡല്‍ അനുസരിച്ച് 30,000 രൂപ വരെയാണ് വിലയില്‍ വര്‍ധനയുണ്ടാകുക. നിസാന്റെതന്നെ കമ്പനിയായ ഡാറ്റ്‌സണിന്റെ കാറുകള്‍ക്കും ഈ വര്‍ധനയുണ്ടാവുമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഉത്പാദനച്ചെലവ് വര്‍ധിച്ചതാണ് വാഹനങ്ങളുടെ വിലയുയര്‍ത്താന്‍ കാരണം.

നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളിലെ ചെറുകാറായ ഡാറ്റ്‌സണ്‍ റെഡി ഗോ മുതല്‍ എസ്‌യുവി നിസാന്‍ ടെറാനോ വരെയുള്ള കാറുകള്‍ക്ക് വിലവര്‍ധനയുണ്ടാകും.നേരത്തേ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, റെനോ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login