നിസ്സാന്‍ ഇവാലിയയുടെ ടാക്‌സി വിപണിയിലേക്ക്

നിസ്സാന്‍ ഇവാലിയയുടെ എല്‍പിജി ഇന്ധനത്തിലോടുന്ന ടാക്‌സി വിപണിയിലേക്ക്.ഈ മാസം 30ന് ജപ്പാനിലാണ് ഇവാലിയ ടാക്‌സി എത്തുന്നത്.നിസ്സാന്‍ എന്‍വി200 എന്ന പേരിലാണ് ഇവാലിയ അവിടെ അറിയപ്പെടുന്നത്. നിസ്സാന്‍ എന്‍വി200 വാനറ്റ് എന്ന് ടാക്‌സി പതിപ്പ് അറിയപ്പെടുക. എല്‍പിജിയിലും പെട്രോളിലും വാഹനം ഓടും.

Untitled-2 copy38.46 ലിറ്റര്‍ എല്‍പിജി സൂക്ഷിക്കാന്‍ വാഹനത്തിന് കഴിയും. 45 ലിറ്റര്‍ പെട്രോള്‍ സംഭരണ ശേഷിയും എന്‍വി200നുണ്ട്.33 ലക്ഷം ജാപ്പനീസ് യെന്‍ ആണ് ഇവാലിയ ടാക്‌സിയുടെ വില. ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 19.91 ലക്ഷം വരെയാകാം.

ഇന്ത്യയില്‍ സ്‌റ്റൈല്‍ എന്ന പേരില്‍ അശോക് ലെയ്‌ലാന്‍ഡ് ഇത്തരത്തിലുളള വാഹനം ഇറക്കാന്‍ തയ്യാറെടുക്കുകയാണ്.ആംബുലന്‍സ്, ടാക്‌സി തുടങ്ങിയ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മിതി. വരുന്ന ഉത്സവ സീസണില്‍ അശോക് ലെയ്‌ലന്‍ഡ് സ്‌റ്റൈല്‍ വിപണിയിലെത്തും.

 

 

You must be logged in to post a comment Login