നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്.

ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തിൽ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും.

വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം .ശിക്ഷാ തിയതി തിരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരിക്ഷണവുമാണ് ജയിലിൽ പ്രതികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login