‘നീറ്റില്ല’; കേന്ദ്രം വിശദീകരണം നല്‍കി, ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Hand writing
ന്യൂഡല്‍ഹി: നീറ്റ് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും വിശദീകരണം തേടിയിരുന്നു. ഓര്‍ഡിനന്‍സ് അടിയന്തരമായി കൊണ്ടുവരാനുള്ള സാഹചര്യത്തെ സംബന്ധിച്ചാണ് വിശദീകരണം തേടിയത്. കേന്ദ്രമന്ത്രി ജെപി നദ്ദ രാഷ്ട്രപതിയെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചില വകുപ്പുകളില്‍ വ്യക്തത വരുത്താന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടത്. കേന്ദ്രം വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്.

സുപ്രീംകോടതി വിധി മറി കടക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. വിവിധ സംസ്ഥാനങ്ങള്‍ നീറ്റ് നടത്തുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടികാട്ടി രംഗത്ത് വന്ന സഹചര്യത്തിലാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്. അടുത്ത വര്‍ഷം മുതല്‍ നീറ്റ് നിര്‍ബന്ധമാക്കും.

രാഷ്ട്രപതി ആവശ്യപ്പെട്ട വിശദീകരണം വൈകാതെ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയവ്രത്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login