നീറ്റ്​ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ വെബ് ൈസറ്റിൽ http://cbseresults.nic.in ഫലം ലഭ്യമാണ്.

മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് രാജ്യത്തെ 1921 കേന്ദ്രങ്ങളിലായി മെയിലാണ് നടന്നത്. 11 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. ഒരു ലക്ഷത്തിപതിനായിരേത്താളം വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷ എഴുതിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ നഗരങ്ങളിലാണ് പരീക്ഷ നടന്നത്.

രാജ്യത്താകെ 65,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 25,000 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് പരീക്ഷ നടന്നത്. സർക്കാർ, സ്വാശ്രയ കോളജുകളിലും കൽപിത സർവകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എം.ബി.ബി.എസ് സീറ്റും 840 ബി.ഡി.എസ് സീറ്റുമാണുള്ളത്. സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷനായിരുന്നു (സി.ബി.എസ്.ഇ) പരീക്ഷ നടത്തിപ്പ് ചുമതല.

You must be logged in to post a comment Login