‘നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’; ഉദ്ഘാടനത്തിനെത്തിയ തന്നെ കൂവി വരവേറ്റ സ്വന്തം നാട്ടുകാരോട് പി.സി.ജോര്‍ജ്

ഈരാറ്റുപേട്ട:ചേന്നാട്ട് കവലയില്‍ നടന്ന ഈരാറ്റുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്‌നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും എന്നായിരുന്നു പി.സിയുടെ മറുപടി. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്നും പിസി പറഞ്ഞു. ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ ജോര്‍ജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു.

സ്വന്തം നാട്ടുകാരുടെ അവഹേളനം ആദ്യമായിട്ടല്ല പി സി ജോര്‍ജ്ജിന് ഏല്‍ക്കേണ്ടി വരുന്നത്. നേരത്തെ പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനീക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ പി സി ജോര്‍ജ്ജിന് നേരെ നാട്ടുകാര്‍ ചീമുട്ടയെറിഞ്ഞിരുന്നു.

You must be logged in to post a comment Login