നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി; ചിത്രങ്ങള്‍ കാണാം

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 10.45ഓടെയാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. 11.45 മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു മണിമുതല്‍ പൂര്‍ണഗ്രഹണം ആരംഭിച്ചു. ഈ സമയം ചുവന്ന നിറത്തിലായിരുന്നു ചന്ദ്രന്‍.

നൂറ്റാണ്ടിലെ ഈ വിസ്മയം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടി. സൂര്യഗ്രഹണത്തെ പോലെ ഹാനികരമായ രശ്മികള്‍ ഇല്ലാത്തതിനാല്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചു. 2000 ജൂലൈ 16നായിരുന്നു ഇതിന് മുന്‍പ് ഇത്രയും ദൈര്‍ഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്. ഒരു മണിക്കൂര്‍ 46 മിനിറ്റായിരുന്നു ദൈര്‍ഘ്യം. 2011 ജൂണ്‍ 15നുണ്ടായ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 40 മിനിറ്റായിരുന്നു.

This combo picture shows the transitions of full moon during a “blood moon” eclipse as seen from Jakarta on July 27, 2018.

ജക്കാര്‍ത്തയില്‍ നിന്നുള്ള ഗ്രഹണ ദൃശ്യം

A blood moon is seen during a full lunar eclipse at Jetpur, Gujarat on July 28, 2018.

ഗുജറാത്തിലെ ലെപ്തൂരില്‍ നിന്നുള്ള ഗ്രഹണ ദൃശ്യം

A blood moon rises over Tel Aviv, Israel, Friday, July 27, 2018.

ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം

You must be logged in to post a comment Login