നൂറ് രൂപ നാണയങ്ങൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നൂറ് രൂപ നാണയങ്ങൾ ഉടൻ പുറത്തിറക്കും. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് നൂറ് രൂപ, അഞ്ച് രൂപ നാണയങ്ങൾ പുറത്തിറക്കുന്നത്.

ഒരുഭാഗത്ത് അശോകസ്തംഭവും മറുഭാഗത്ത് എംജി രാമചന്ദ്രന്റെ ചിത്രവും ആലേഖനം ചെയ്ത നൂറ് രൂപ നാണയത്തിന്റെ ഭാരം 35 ഗ്രാം ആണ്.

You must be logged in to post a comment Login