നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

 

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുടുംബത്തിന് നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം 16 ലക്ഷം രൂപ കൊടുക്കാനും തീരുമാനമായി.

അതേസമയം കേസിലെ പ്രതിയായ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 23 ലേക്ക് മാറ്റി. തൊടുപുഴ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ സാബു, സിവില്‍ പൊലീസ് ഓഫീസര്‍ സജിമോന്‍ ആന്റണി എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം.

പെടല്‍ ഉണ്ടായെന്നും എസ്.പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login