നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് : തലശ്ശേരിയില്‍ കസ്റ്റംസ് റെയ്ഡ്

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ റെയ്ഡ്. കേസിലെ മുഖ്യപ്രതി ഫയാസിന്റെ സുഹൃത്ത് അഷ്‌റഫിന്റെ ഫ്‌ലാറ്റിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തുന്നത്. അഷ്‌റഫിനും കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
gold1111111-640x480
ഇതിനിടെ കേസില്‍ അറസ്റ്റിലായ ഫയാസിന് മനുഷ്യക്കടത്തുമുള്ളതായി വിവരം ലഭിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്ത്രീകളെ കടത്തുന്ന സംഘവുമായി ഫയാസിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

 

You must be logged in to post a comment Login