നെത്തോലി തോരന്‍

14494764_1036240859827001_1570619398342629315_n
ആവശ്യമുള്ള സാധനങ്ങള്‍
നെത്തോലി മീന്‍ അര കിലോ
തേങ്ങ തിരുമ്മിയത് അര മുറി തേങ്ങയുടെ
കാ!ന്താരി മുളക് 45 എണ്ണം (പച്ചമുളക് ആയാലും മതി )
ചുമന്നുള്ളി 78 എണ്ണം
വെളുത്തുള്ളി 23 അല്ലി
മഞ്ഞള്‍പൊടി കാല്‍ ടി സ്പൂണ്‍
കാശ്മീരി മുളക് പൊടി അര ടി സ്പൂണ്‍
ഇഞ്ചി ഒരു ചെറിയ കഷണം
കുടം പുളി 2 എണ്ണം
(പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്)
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറി വേപ്പില 3 തണ്ട്
ഉപ്പ് ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം

1.നെത്തോലി കഴുകി ,വൃത്തിയാക്കി എടുക്കുക

2.തേങ്ങ തിരുമ്മിയത് മഞ്ഞള്‍ ,മുളകുപൊടി ,കാ!ന്താരിമുളക് ,ചുമന്നുള്ളി , വെളുത്തുള്ളി ,ഇഞ്ചി ,കറി വേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക .

3.ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട് കറി വേപ്പില അതുപോലെ വെച്ച്, അതിലേക്കു നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് അല്ലെങ്കില്‍അടിക്കു പിടിച്ചു കരിഞ്ഞു പോകാന്‍ ഇടയുണ്ട് .

4. വെള്ളം നല്ലത് പോലെ വറ്റി കഴിഞ്ഞ് തീ അണക്കുക.

5.അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന് മുകളില്‍ തൂവുക, ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കുക .

6. ചൂട് ചോറിന്റെ കൂടെ വിളമ്പാന്‍ നെത്തോലി തോരന്‍ തയാറായി കഴിഞ്ഞു.
(ചെറിയ മത്തിയും ഈ രീതിയില്‍ തോരന്‍ വെക്കാവുന്നതാണ്)

You must be logged in to post a comment Login