ചിലര്‍ നെയില്‍ പോളിഷിട്ട് കഴിയുമ്പോള്‍ കൈകള്‍ മുമ്പത്തേക്കാളും ഇരുണ്ടതായി തോന്നും.നെയില്‍ പോളിഷുപയോഗിക്കുമ്പോള് അലപം ശ്രദ്ധ കൊടുത്താല്‍ മതി ഇതൊഴിവാക്കാന്‍.വെളുത്ത നിറക്കാര്‍ കൂടുതല്‍ സൗന്ദര്യമുള്ള വിരലുകളുടെ ഉടമയാകുക ലൈറ്റ് ടു മീഡിയം ഷേഡുകളില്‍ ആണ്. അതുപോലെ ഇരുണ്ട നിറക്കാര്‍ മീഡിയം മുതല്‍ ഡാര്‍ക്ക് നെയില്‍ പോളിഷ് കളര്‍ ഷേഡിലും.
എല്ലാത്തരം നെയില്‍ പോളിഷും എല്ലാവര്ക്കും ഇണങ്ങണമെന്നില്ല. യോജിച്ചവ തിരഞ്ഞെടുത്തു നിങ്ങളുടെ സ്കിന്‍ ടോണ്‍ മനോഹരമാക്കാം.വെളുത്ത നിറക്കാര്‍ക്കു ചുവപ്പ്, പര്‍പ്പിള്‍, പിങ്ക് എന്നിവയുടെ ലൈറ്റ്മീഡിയം ഷേഡുകള്‍ ഏറെ യോജിക്കും. ഡാര്‍ക്ക് ബ്ലൂ, പച്ച, മഞ്ഞ, എന്നിവ ഒഴിവാക്കുന്നതു നന്ന്.മീഡിയം സ്കിന്കാര്ക്ക് ഏറെ ഉചിതമായിരിക്കുക ബ്രൈറ്റ് ഷേഡുകള്‍.
അല്പം മെറ്റാലിക് സ്വഭാവമുള്ളതും ഇണങ്ങും. പിങ്ക്, ബ്ലൂ, ഓറഞ്ച് എന്നിവ തിരഞ്ഞെടുക്കാം. ഇരുണ്ട നിറക്കാര്‍ പിങ്ക്, ബ്ലൂ എന്നിവയുടെ ബ്രൈറ്റ് നിറങ്ങള്‍ ഏറെ യോജിക്കും. ലൈറ്റ് ബ്രൗണ്‍, ചോക്ലേറ്റ് ബ്രൗണ്‍ എന്നീ നിറത്തിലുള്ള നെയില്‍ പോളിഷില്‍ ഇവരുടെ ചര്‍മം ഏറെ മനോഹരമാക്കും.സ്വര്‍ണനിറത്തിലുള്ള നെയില്‍ പോളിഷ് ഇരുണ്ട നിറം എടുത്തുകാണിക്കുമെന്നുള്ളതുകൊണ്ടു തീര്‍ത്തും ഒഴിവാക്കുക.
കറുത്ത നിറക്കാര്‍ക്ക് മെറൂണ്‍, കടുംപച്ച, ചുവപ്പ് എന്നിവ ബെസ്റ്റ്. വളരെ ബ്രൈറ്റും ലൈറ്റും ആയവ ഒഴിവാക്കുക. പൂര്‍ണമായും ഒഴിവാക്കേണ്ട നിറങ്ങളാണ് വെള്ള, സില്‍വര്‍ , ഓറഞ്ച് എന്നിവ. സ്കിന്നിന്റെ സ്വഭാവത്തിനനുസരിച്ചു നെയില്‍ പോളിഷ് തിരഞ്ഞെടുക്കുവാന്‍ എളുപ്പമാണ്. ഓരോ വിരലിലും ഓരോ നിറത്തിലുള്ളവ പരീക്ഷിക്കാം.സ്കിന്‍ ഏറ്റവും ബ്രൈറ്റ് തിരഞ്ഞെടുക്കുക.
You must be logged in to post a comment Login