നെയ്മർ കൂടുമാറ്റം തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ

ബ്രസീൽ സൂപ്പർ താരം നെയ്മറിൻ്റെ ട്രാൻസ്ഫർ ഡീലിൽ തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. പല ക്ലബുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ബാഴ്സയിലേക്കോ റയലിലേക്കോ നെയ്മർ വരാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതോടെ അദ്ദേഹം തള്ളിയത്.

ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോ, ക്രൊയേഷ്യൻ താരം ഇവാൻ റാക്കിറ്റിച്ച് എന്നിവർക്കൊപ്പം 112 മില്ല്യൺ യൂറോ കൂടി പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. എന്നാൽ വിനീഷ്യൽ ജൂനിയർ, ഗാരത് ബെയിൽ, ഹാമിഷ് റോഡ്രിഗസ് എന്നിവർ ഉൾപ്പെട്ട ഡീൽ മുന്നോട്ടു വെച്ച് റയൽ ഇതിനു തുരങ്കം വെക്കാൻ ശ്രമിച്ചു. എന്നാൽ ഈ രണ്ട് ഡീലിനും പിഎസ്ജി ഒരുക്കമായിരുന്നില്ല. അതേ സമയം, വിനീഷ്യസിനെ വിട്ടു നൽകാൻ തയ്യാറാകാതിരുന്നതാണ് റയലിനു തിരിച്ചടിയായതെന്നും റിപ്പോർട്ടുകളുണ്ട്.

You must be logged in to post a comment Login