നെല്ലിക്കയിലെ ആരോഗ്യവശങ്ങള്‍

നെല്ലിക്ക നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതു തന്നെയാണ്. ഇതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്.

* ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാന്‍ നല്ലതാണ്.

* പഴുത്ത പഴം ഉടച്ച് ഇതില്‍ നെല്ലിക്കാ ജ്യൂസ് ചേര്‍ത്ത് കഴിയ്ക്കുന്നത് മാസമുറ സമയത്തെ അമിത രക്തസ്രാവം ഒഴിവാക്കാന്‍ സഹായിക്കും.

* കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെ.

* ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

* രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

* നെല്ലിക്കാ ജ്യൂസില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാന്‍ നല്ലതാണ്.

* നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെയാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

* പൈല്‍സിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെല്ലിക്കാ ജ്യൂസ്.

* നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.

* ശരീരത്തില്‍ കൂടുതല്‍ രക്തം ഉല്‍പാദിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.

* നെല്ലിക്കാ ജ്യൂസില്‍ അല്‍പം തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ്.

* ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.

* ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത്.

You must be logged in to post a comment Login