നെഹ്‌റു ട്രോഫി വള്ളംകളി: ശ്രീഗണേഷ്‌ ജേതാക്കള്‍

ആലപ്പുഴ: അറുപത്തൊന്നാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ തുടര്‍ച്ചയായ രാം തവണയും ശ്രീഗണേഷ്‌ ജേതാക്കളായി. ജവഹര്‍ തായങ്കരിക്കാണ്‌ രണ്ടാം സ്ഥാനം. ആനാരി ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മുഖ്യ അതിഥിയായ ഗവര്‍ണ്ണര്‍ നിഖില്‍കുമാര്‍ ദീപം തെളിയിച്ചതോടെയാണ്‌ ആവേശ പോരാട്ടത്തിന്‌ തുടക്കമായത്‌. കേന്ദ്രമന്ത്രിമാരായ ചിരഞ്‌ജീവി, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌ എന്നിവരും മേളയില്‍ പങ്കെടുത്തു.ജലമാമാങ്കത്തിന്‌ ഇക്കുറി മാറ്റുരച്ചത്‌ 22 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 60 കളിവള്ളങ്ങളാണ്‌

 

 

You must be logged in to post a comment Login