
നേപ്പാളില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ് ഉപേക്ഷിച്ച് എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായ നേപ്പാള്‍ എസ്ബിഐ ആണ് മുഴുവനായും ഡിജിറ്റല്‍ ബാങ്കായി മാറിയത്. കാഠ്മണ്ഡുവിലാണ് ഈ ബാങ്ക്.
ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്. ക്യാഷ് ഡെപ്പോസിറ്റ്, പുതിയ അക്കൗണ്ട് തുടങ്ങല്‍, ഡെബിറ്റ് കാര്‍ഡ് വിതരണം, സ്ക്രീന്‍ തൊടുമ്പോള്‍ എടിഎമ്മും ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങളും തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ഇന്‍ടച്ച് ബാങ്കിംഗ് വഴി ഈ സര്‍വീസുകള്‍ ലഭ്യമാവുന്നതാണ്.
ഈ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റിന്റെ കൂടെ ഒരു റോബോട്ട് കൂടിയുണ്ട്. ഉപഭോക്താക്കള്‍ക്ക് വേണ്ട പ്രധാനവിവരങ്ങള്‍ എല്ലാം ഈ റോബോട്ട് തരും. നേപ്പാള്‍ രാഷ്ട്രബാങ്ക് ഗവര്‍ണര്‍ ചിരിഞ്ജീബി നേപ്പാള്‍, എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിംഗ് പുരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റല്‍ ടെക്നോളജി ഉപയോഗിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണ് ഈ സംവിധാനമെന്ന് അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നേപ്പാളിലെ ബാങ്കിംഗ് മേഖലയില്‍ ഇത് വലിയ വിപ്ലവം തന്നെ ഉണ്ടാക്കുമെന്ന് ചിരിഞ്ജീബി നേപ്പാള്‍ പറഞ്ഞു. മറ്റുള്ള ബാങ്കുകളും ഇതേരീതി പിന്തുടരുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
You must be logged in to post a comment Login